കൊച്ചി: എറണാകുളം സെൻട്രൽ അസി.കമ്മിഷണറായി കെ.ലാൽജി ചുമതലയേറ്റു. പീരുമേട് ഡിവൈ.എസ്.പിയായിരുന്നു. തിരഞ്ഞെടുപ്പ് സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം നഗരത്തിൽ നിറസാന്നിദ്ധ്യമായിരുന്ന നിയമപാലകൻ സംസ്ഥാന പൊലീസ് മേധാവിയുടെ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിറ്റക്ടീവ് എക്‌സലൻസ് അവാർഡിന്റെ തിളക്കത്തോടെയാണ് തിരിച്ചെത്തിയിട്ടുള്ളത്.