പറവൂർ: പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ അമ്മ കോട്ടുവള്ളി മുള്ളായിപ്പിള്ളി വീട്ടിൽ ഡി. രമണീദേവി (81) നിര്യാതയായി. ചെറായി ആർ.വി.യു.എൽ.പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപികയാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എം.സി.പങ്കജാക്ഷൻ ഇളയിടം. മകൾ: ഉഷ ആർ. ഇളയിടം (റിട്ട. അദ്ധ്യാപിക). മരുമക്കൾ: കെ.എസ്.കൃഷ്ണകുമാർ (റിട്ട. എഫ്.എ.സി.ടി.), മീന എസ്. (അദ്ധ്യാപിക, ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കെടാമംഗലം).