icai

കൊ​ച്ചി​:​ ​കൊ​വി​ഡ് ​പ്രതിസന്ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ​ ​ഇ​ന്ത്യ​യെ​ ​കാ​ത്തി​രി​ക്കു​ന്ന​ത് ​മി​ക​ച്ച​ ​കാ​ല​മാ​ണെ​ന്ന് ​ലു​ലു​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​എം.​എ.​ ​യൂ​സ​ഫ​ലി​ ​പ​റ​ഞ്ഞു.​ 73​-ാ​മ​ത് ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റ്സ് ​വാ​ർ​ഷി​ക​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റ്‌​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ഐ.​സി.​എ.​ഐ )​ ​എ​റ​ണാ​കു​ളം​ ​ശാ​ഖ​യു​ടെ​ ​ആ​ഘോ​ഷ​ത്തി​ൽ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. കൊ​വി​ഡി​ൽ​ ​കേരളവും ഇന്ത്യയും ലോകമാകെയും വ​ലി​യ​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​അ​ത് ​എ​ല്ലാ​വ​രും​ ​ചേ​ർ​ന്ന് ​പ​രി​ശ്ര​മി​ച്ച് ​മ​റി​ക​ട​ക്കും.​

​പ്ര​തി​സ​ന്ധി​ക​ൾ​ ​ന​മ്മെ​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​രാ​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​ചാ​ർ​ട്ടേ​ർ​ഡ് ​അ​ക്കൗ​ണ്ട​ന്റു​മാ​ർ​ക്ക് ​വ​ലി​യ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സാ​മ്പ​ത്തി​ക​ ​സ്ഥാ​പ​ന​ങ്ങ​ളെ​യും​ ​ബി​സി​ന​സു​ക​ളെ​യും​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ക​ണ്ണി​ക​ളാ​ണ് ​സി.​എ​ക്കാ​ർ.​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​മി​ക​ച്ച​ ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കേ​ണ്ട​ ​ചു​മ​ത​ല​യു​ണ്ട്. അ​റി​വു​ള്ള​വ​രി​ൽ​ ​നി​ന്ന് ​പ​ഠി​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​ത​യ്യാ​റാ​ക​ണം.​ 1973​ൽ​ ​ഒ​രു​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി​ ​തു​ട​ക്കം​ ​കു​റി​ച്ച​ ​ത​നി​ക്ക് ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 210​ ​ഹൈ​പ്പ​ർ​ ​മാ​ർ​ക്ക​റ്റു​ക​ളും​ ​ഷോ​പ്പിം​ഗ് ​മാ​ളു​ക​ളും​ ​തു​ട​ങ്ങാ​നും​ 57,000​ ​പേ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കാ​നും​ 800​ ​കോ​ടി​ ​ഡോ​ള​ർ​ ​ക്ര​യ​വി​ക്ര​യം​ ​ന​ട​ത്താ​നു​മു​ള്ള​ ​കാ​ര​ണം​ ​മൂ​ന്ന് ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​
ഗു​ണ​നി​ല​വാ​രം,​ ​താ​ങ്ങാ​വു​ന്ന​ ​വി​ല,​ ​മി​ക​ച്ച​ ​സേ​വ​നം​ ​എ​ന്നി​വയാണത്.​ ​വ്യ​ക്തി​ജീ​വി​ത​ത്തി​ൽ​ ​വി​ശ്വാ​സ്യ​ത​യും​ ​സ​ത്യ​സ​ന്ധ​ത​യും​ ​പു​ല​ർ​ത്താ​നും​ ​വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ​ ​നി​ല​നി​റു​ത്താ​നും​ ​അ​ത്യാ​ഗ്ര​ഹ​മി​ല്ലാ​തെ​ ​ജീ​വി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​വി​ജ​യം​ ​ഉ​റ​പ്പാ​ണെ​ന്നും​ ​യൂ​സ​ഫ​ലി​ ​പ​റ​ഞ്ഞു.
ഐ.​സി.​എ.​ഐ​ ​എ​റ​ണാ​കു​ളം​ ​ശാ​ഖ​ ​ചെ​യ​ർ​മാ​ൻ​ ​ര​ഞ്ജി​ത് ​ആ​ർ.​ ​വാ​ര്യ​ർ,​ ​ദീ​പ​ ​വ​ർ​ഗീ​സ്,​ ​ജോ​മോ​ൻ​ ​കെ.​ ​ജോ​ർ​ജ്,​ ​ബാ​ബു​ ​എ​ബ്ര​ഹാം​ ​ക​ള്ളി​വ​യ​ലി​ൽ,​ ​തോ​മ​സ് ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.