കൊച്ചി: കാസർകോട്-തിരുവനന്തപുരം അതിവേഗ റെയിൽവേ പദ്ധതി അനാവശ്യവും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും ധൂർത്തുമാണെന്ന് കേരള പീപ്പിൾസ് മൂവ്‌മെന്റ് ആരോപിച്ചു. കിഫ്ബി വരുത്തിവച്ച അഞ്ചുലക്ഷം കോടിക്ക് പുറമെ സംസ്ഥാനത്തെ വമ്പിച്ച കടക്കെണിയിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തിന് ഓരോവർഷവും ആയിരക്കണക്കിന് കോടി രൂപയുടെ ഒരിക്കലും നഷ്ടം വരുത്തുന്നതാണ് അതിവേഗ റെയിൽവേ പദ്ധതി. പദ്ധതിക്കെതിരെ ഈമാസം 19 ന് വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കാനും തീരുമാനിച്ചു. അഹമ്മദ് തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി.