പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സംഘടിപ്പിക്കുന്ന വായനപക്ഷാചരണ പരിപാടിയിൽ ബാലവേദി അംഗങ്ങളായ നിരഞ്ജൻ, ശ്രേയ മഹേഷ് എന്നിവർ പുസ്തകങ്ങൾ വായനശാല ഫേസ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുത്തി. എറണാകുളം മഹാരാജാസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ.എൻ.കെ. വിജയൻ മുഖ്യാതിഥിയായി. സെക്രട്ടറി കെ.എം. മഹേഷ്, എം.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.