തൃപ്പൂണിത്തുറ: കെ.കരുണാകരന്റെ 103-ാമത് ജന്മദിനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രിയദർശിനി ഹാളിൽ നടന്ന അനുസ്മരണ യോഗം കെ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു . കെ.പി.സി .സി സെക്രട്ടറി ഐ.കെ രാജു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി രാജു പി നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി .സി .പോൾ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ടി.രാജീവ്, രവീന്ദ്രൻ മേനോക്കി, നഗരസഭ കൗൺസിലർമാരായ ഡി. അർജുനൻ ,ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.