മൂവാറ്റുപുഴ: നാഫെഡിന്റെ സാമ്പത്തിക സഹായത്തിൽ ബാംകോയുടെ കീഴിൽ റാപ്പിഡ് കാർഷികോത്പന്ന മൂല്യവർദ്ധക ഉത്‌പാദന കമ്പനിയുടെ ഉദ്ഘാടനം കടാതിയിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഓഫീസ് മാത്യു കുഴൽനാടൻ എം.എൽ.എയും സൈറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വൈ. ജോളിമോനും ഉദ്ഘാടനം ചെയ്തു. കമ്പനി ചെയർമാൻ കെ.കെ. മുരളി അദ്ധ്വക്ഷത വഹിച്ചു. റാപ്പിഡ് എം.ഡിയും പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ റെജി പി.കെ, ബാംകോ പ്രസിഡന്റ് ശൈലേന്ദ്രനാഥ്, നാഫെഡ് മാനേജർ അബിനീഷ് എന്നിവർ പങ്കെടുത്തു.