കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ ഡൗൺടൗൺ പുതിയ റോട്ടറി വർഷത്തിന് തുടക്കം കുറിച്ച് പള്ളുരുത്തി, നായരമ്പലം, എടവനക്കാട് മേഖലകളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോട്ടറി സാറ്റലൈറ്റ് ക്ലബ് ഒഫ് ഡൗൺടൗൺ സംഭാവന ചെയ്ത 5000 നോട്ട് ബുക്കുകളുടെ വിതരണം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി പ്രത്യാശാ ഭവൻ, നായരമ്പലം ഗ്രാമപഞ്ചായത്ത് കേന്ദ്രം, എടവനക്കാട് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. റോട്ടറി ക്ലബ് നിയുക്ത പ്രസിഡന്റ് സുജാതാ മാധവ് ചന്ദ്രൻ, സെക്രട്ടറി സൂസി പോൾ, നിയുക്ത റോട്ടറി ഗവർണ്ണർ എസ്. രാജ്‌മോഹൻ നായർ, മുൻ ഗവർണർ ആർ. മാധവ് ചന്ദ്രൻ, സാറ്റലൈറ്റ് ക്ലബ് നിയുക്ത ചെയർമാൻ മധു ചന്ദ്രൻ, സെക്രട്ടറി രശ്‌മി, ഡയറക്ടർ പ്രിയ ഫാസിൽ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.