fg

കൊച്ചി: ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന ജിംനേഷ്യങ്ങൾ തുറന്നു പ്രവ‌ർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ബോഡി ബിൾഡേഴ്സ് ഒഫ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 19ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിരുന്നു. എന്നിട്ടും വേണ്ട പരിഗണന ലഭിച്ചില്ല. ജിംനേഷ്യത്തിൽ നിന്നോ ഫിറ്റ്നസ് സെന്ററുകളിൽ നിന്നോ ആർക്കും കൊവിഡ് വന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ചെയർമാൻ ശശി അയ്യഞ്ചിറ, പ്രസിഡന്റ് അനന്തൻ, സെക്രട്ടറി ടി.വി.പോളി, അർജുൻ, സേവ്യർ ജോസഫ് എന്നിവർ പങ്കെടുത്തു.