കളമശേരി: പാർലമെന്റ് പാസാക്കിയ പുതിയ ലേബർ കോഡുകളെക്കുറിച്ചുള്ള കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ സംഘടിപ്പിച്ച മൂന്നു മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സമാപിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കോഴ്സ് സംഘടിപ്പിക്കുന്നതെന്ന് കേരള ഗവണ്മെന്റ് ലേബർ സെക്രട്ടറി മിനി ആന്റണി പറഞ്ഞു. കേന്ദ്ര ലേബർ വെൽഫെയർ കമ്മീഷണർ ഡോ: യൂജിൻ ഗോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് ബെന്നി .പി.തോമസ്, പ്രൊഡക്ടിവിറ്റി കൗൺസിൽ പ്രിൻസിപ്പൽ കൺസൾറ്റന്റ് വർക്കിയച്ചൻ പെട്ടാ, ടാറ്റ കോൺസുലേറ്റാൻസി സർവീസസിലെ എച്ച് .ആർ .ജനറൽ മാനേജരും ലീഡർഷിപ് കോച്ചുമായ ഇസ്രായേൽ ഇമ്പരാജ് എന്നിവർ ക്ലാസുകളെടുത്തു. കെ .എസ് .പി .സി .ചെയർമാൻ . എം തോമസ് കടവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം .ഡി .വർഗീസ് സ്വാഗതവും, ഡയറക്ടർ എ പി ജോസ് നന്ദിയും പറഞ്ഞു.