lab

കൊച്ചി: കൊവിഡ് സാമ്പിൾ പരിശോധനകൾ അതിവേഗത്തിൽ നടത്താവുന്ന മെഷീൻ എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിന് ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അംഗീകരിച്ച എല്ലാ പരിശോധനകളും ഇനി ലാബിൽ നടത്താൻ കഴിയും. 1.40 ലക്ഷത്തോളം രൂപയാണ് മെഷീനും അനുബന്ധ ഉപകരണങ്ങൾക്കും വില. തെർമോഫിഷെർ സയന്റിഫിക് അക്യൂല റാപ്പിഡ് ആർ.ടി.പി.സി.ആർ മെഷീൻ തൃപ്പൂണിത്തുറ റോട്ടറി ക്ലബാണ് ലാബിന് സംഭവാന ചെയ്തത്. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ രാജശേഖർ ശ്രീനിവാസനിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ മെഷീൻ ഏറ്റുവാങ്ങി. എറണാകുളം പബ്ളിക് ലൈബ്രറിക്ക് സമീപമാണ് ലാബ് പ്രവർത്തിക്കുന്നത്.