കൊച്ചി: എറണാകുളം അതിരൂപതയിലെ സ്ഥലവില്പനയ്ക്കെതിരെ അൽമായ മുന്നേറ്റം നേതാക്കൾ ബിഷപ്പ് ഹൗസിന് മുന്നിൽ വായ് മൂടികെട്ടി പ്രതിഷേധിച്ചു. അതിരൂപതയെ വഞ്ചിച്ച ബിഷപ്പ് ആന്റണി കരിയിൽ തിരികെ പോകുക, വിശ്വാസികളുടെ മണ്ണ് ഭൂമാഫിയകൾക്ക് വിട്ടുതരില്ല, ഭൂമാഫിയകൾക്ക് വേണ്ടി മാർപ്പാപ്പയുടെ വിശ്വാസ്യതയെ തകർക്കുന്ന സിനഡ് നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു പ്രതിഷേധം. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെരാർദ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബിനു ജോൺ, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരൻ, ജോമോൻ തോട്ടപ്പിള്ളി, ബോബി മലയിൽ, ജോൺ കല്ലൂക്കാരൻ, പാപ്പച്ചൻ ആത്തപ്പിള്ളി എന്നിവർ പ്രസംഗിച്ചു.