അങ്കമാലി: അശാസ്ത്രീയമായി ടി.പി. ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് വ്യാപാര സ്ഥാപനങ്ങൾ മാത്രം അടപ്പിക്കുന്ന വ്യാപാരദ്രോഹ നടപടി അവസാനിപ്പിക്കുക, കൊവിഡ് മാനദന്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് വ്യാപാരികൾ ഉപവസിക്കും .അങ്കമാലി ടൗണിൽ വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിക്കും. ഐക്യദാർഢ്യമായി മേഖലയിലെ 21 യൂണിറ്റുകളിലും പ്രതിഷേധമുണ്ടാകും.