karakutty
കറുകുറ്റിസഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പഠനോപകരണങ്ങൾ നൽകുന്ന പദ്ധതി ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കറുകുറ്റി സഹകരണബാങ്ക് ഗവ. ഹൈസ്‌കൂൾ പാലിശേരി, ഒ.എൽ.പി.എച്ച് എടക്കുന്ന്, നസ്രത്ത് സ്‌കൂൾ, വടക്കേക്കര സ്‌കൂൾ, സെന്റ് ജോസഫ്‌സ് സ്‌കൂൾ കറുകുറ്റി, സെന്റ് മേരീസ് കറുകുറ്റി എന്നിവിടങ്ങളിൽ പഠനോപകരണങ്ങൾ വിതരണംചെയ്തു. പാലിശേരി സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ജോണി മൈപ്പാൻ അദ്ധ്യക്ഷത വഹിച്ചു.രനിത ഷാബു, കെ.കെ. ബോബി, കെ.കെ. മുരളി,സി.ആർ. ഷൺമുഖൻ, ജോയ് ജോസഫ്, ടോണി പറപ്പിള്ളി, ധന്യദിനേശ് എന്നിവർ പങ്കെടുത്തു.