അങ്കമാലി: തുറവൂർ പഞ്ചായത്ത് പത്താംവാർഡിൽ പണിപൂർത്തിയാക്കിയ കല്ലം - തേമാലിറോഡിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 22 ലക്ഷംരൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. എം.ഒ. ജോർജ്, യൂത്ത് പ്രസിഡന്റ് ജിനി രാജീവ്, പി.ജെ.ജോയി, റോയി സെബാസ്റ്റ്യൻ, എം.പി. മാർട്ടിൻ, ജെസി ജോയി,സീലിയ വിന്നി, ഷിബു പൈനാടത്ത്, എം.എസ്. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.