അങ്കമാലി: എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് പുസ്തകം എത്തിക്കുന്ന കാമ്പയിന് തുടക്കമായി. പുസ്തക വിതരണോദ്ഘാടനം കെ.കെ. ഷിബു സാനിയസജി, സോറ എന്നിവർക്ക് പുസ്തകം നൽകി നിർവഹിച്ചു. അഡ്വ. ബിബിൻ വർഗീസ്, കെ.പി. റെജീഷ്, അഡ്വ. ജെറി വർഗീസ്, സജി വർഗീസ്, വിനീത ദിലീപ്, സച്ചിൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.വിവിധകേന്ദ്രങ്ങളിൽ കെ.എസ്. മൈക്കിൾ, കെ.ആർ. കുമാരൻ, ടി. ഏല്യാസ് എന്നിവർ നേതൃത്വം നൽകി.