തൃപ്പൂണിത്തുറ: ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവാദത്തിനെതിരെ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. കേരളത്തിൽ ഭീകരവാദത്തെ വളർത്താൻ മാറിമാറി ഭരിച്ച മുന്നണികൾ ഒത്താശ ചെയ്തു കൊടുത്തു എന്ന് ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി അഡ്വ.പ്രിയ പ്രശാന്ത് ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. യു.മധുസൂദനൻ, നവീൻ ശിവൻ, സാവിത്രി നരസിംഹ റാവു, സമീർ ശ്രീകുമാർ, ഷോണിമ നവീൻ, കെ. എസ്. ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.