അങ്കമാലി: നഗരസഭ പത്താംവാർഡിൽ സ്മാർട്ട് ഫോണില്ലാതിരുന്ന ഏഴ് വിദ്യാർത്ഥികൾക്ക് ഫോൺ നൽകി. വാർഡിലെ സുമനസുകളുടെ സഹായത്തോടെയാണ് ഫോൺ ലഭ്യമാക്കിയത്. വാർഡിലെ വിവിധ സന്നദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.വി.രഘു അദ്ധ്യക്ഷത വഹിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന്റെ രണ്ടാംതവണ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പി.വി. പ്രസാദ് വിതരണംചെയ്തു. മ്യൂറൽ പെയിന്റ്കലാകാരി സുജാത അനിൽകുമാറിനേയും സന്നദ്ധ പ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു. സേവാഭാരതി ജില്ലാ പ്രസിഡന്റ് റിട്ട. മേജർ ഡോ. ജ്യോതിഷ് ആർ.നായർ, ടി.എൻ. സതീശൻ, എൻ. മനോജ്, അഞ്ജു രതീഷ്, സന്ദീപ് ശങ്കർ, കൃഷ്ണൻ നമ്പീശൻ, ജേക്കബ് ചിറമേൽ, എ.ആർ. അനിൽകുമാർ, രേഖ അനിൽ, സുപ്രിയ രാജൻ എന്നിവർ പങ്കെടുത്തു.