കുറുപ്പംപടി: ഗ്രാമീണ കുടുംബങ്ങളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഗ്രാമവികസനവകുപ്പും സാമ്പത്തിക വകുപ്പും സംയുക്തമായി ചേർന്ന് നടത്തുന്ന ഈസ് ഓഫ് ലിവിംഗ് സർവേ മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നിഎൽദോ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് എ.പോൾ, ഷോജ റോയി, മെമ്പർമാരായ ഡോളി ബാബു, നിഷ സന്ദീപ്, ജോയിന്റ് ബി.ഡി.ഒ അരുൺകുമാർ, വി.ഇ.ഒ രമേശ്, സി.ഡി.എസ് ചെയർപേഴ്സൺ സോഫി രാജൻ, ജോഷി തോമസ്, ശ്രീജ എന്നിവർ പ്രസംഗിച്ചു.