തൃക്കാക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ സമരം നടത്തി.

ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക ബാദ്ധ്യതയാൽ ആത്മഹത്യ ചെയ്ത എൽ.എസ്.ഡബ്ല്യു.എ.കെ തിരുവനന്തപുരം സിറ്റി മേഖലാ പ്രസിഡന്റ് നിർമ്മൽ ചന്ദ്രന്റെ കുടുംബത്തിനു ധനസഹായം ചെയ്യുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, ലൈറ്റ് ആൻഡ് സൗണ്ട് ,പന്തൽ മേഖലയെ സംരക്ഷിക്കാൻ ,പുതിയ ലോണുകൾ അനുവദിക്കുക ,നിലവിലുള്ള ലോണുകൾക്ക് മൊറോട്ടോറിയം അനുവദിക്കുക, ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ.എ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട് സംസ്ഥാന ഓർഗനൈസർ തമ്പി നാഷണൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സത്താർ, ട്രഷറർ ബിജു മാത്യു, സംസ്ഥാന കമ്മിറ്റി അംഗം പി.വി ഷാജി, ജില്ലാ സെക്രട്ടറി ജോയി പരിയാടൻ, ജില്ലാ ജോ.സെക്രട്ടറിമാരായ എ.എസ് ഡാനി, ടി.കെ.എസ് കുട്ടൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എ അലിസൻ,റെജി വർഗീസ് ,പ്രമോദ് പിറവം തുടങ്ങിയവർ സംസാരിച്ചു.