പറവൂർ: നിർമ്മാണ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പറവൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ബി. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ബേബി, കെ.എ. വിദ്യാനന്ദൻ, കെ.ഡി. വേണുഗോപാൽ, പി.കെ. സുരേന്ദ്രൻ, എം.ഡി. ജോർജ് എന്നിവർ പങ്കെടുത്തു.