kottuvallikadu-school-
കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എൻ.ഡി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറിയൊരുങ്ങി. അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, ചെട്ടിക്കാട് സഹകരണബാങ്ക്, വിഘ്നേശ്വര ബോട്ട് ക്ലബ് എന്നിവർ ഡിജിറ്റൽ ലൈബ്രറിയിലേക്ക് 40 മൊബൈൽഫോൺ നൽകി. അർഹരായ വിദ്യാർത്ഥികൾക്ക് നൽകുന്ന മൊബൈൽഫോൺ പഠനകാലത്തെ ഉപയോഗത്തിനുശേഷം ഡിജിറ്റൽ ലൈബ്രറിക്കു തിരികെ നൽകണം. ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ എൻ.ഡി. സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷത വഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ സ്കൂൾമുറ്റത്ത് കൃഷിയുടെ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സജ്ന സൈമൺ നിർവഹിച്ചു. എച്ച്.എം.വൈ സഭാ പ്രസിഡന്റ് കെ.വി. ജോഷി, സെക്രട്ടറി പി.ബി. സാംബശിവൻ, സ്കൂൾ മാനേജർ എം.എ. ഗിരീഷ്‌കുമാർ, പഞ്ചായത്തംഗം ടി.ബി. ബിനോയ്, പ്രിൻസിപ്പൽ കെ.ആർ. ശ്രീജ, പ്രധാനാദ്ധ്യാപിക എം.എസ്. ജാസ്മിൻ, ഇ.എൻ. ബിന്ദു എന്നിവർ സംസാരിച്ചു.