pttm
കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കെ.കരുണാകരന്റെ നൂ​റ്റിമൂന്നാം ജന്മദിനാഘോഷം വി.പി. സജീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കിഴക്കമ്പലം: കോൺഗ്രസ് പട്ടിമ​റ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ നൂ​റ്റിമൂന്നാം ജന്മദിനം ആഘോഷിച്ചു. പട്ടിമ​റ്റം രാജീവ് ഭവനിൽ വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. പരീതുപിള്ള അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, പി. എച്ച് അനൂപ്, കെ.ജി. മന്മഥൻ, ഹനീഫ കുഴുപ്പിള്ളി, കെ.എം സലിം തുടങ്ങിയവർ സംസാരിച്ചു.