കോലഞ്ചേരി: ബിരിയാണി ചലഞ്ചിലൂടെ മൊബൈൽഫോൺ നൽകി. യൂത്ത് കോൺഗ്രസ് പുത്തൻകുരിശ് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള കുട്ടികൾക്ക് മൊബൈൽഫോൺ കൈമാറി. മാത്യു കുഴൽനാടൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അരുൺ പാലത്ത് അദ്ധ്യക്ഷനായി. വി.പി. സജീന്ദ്രൻ, മനോജ് കാരക്കാട്, ശ്രീവത്സലൻപിള്ള തുടങ്ങിയവർ സംസാരിച്ചു.