കൊച്ചി : കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ കടവന്ത്ര പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിനു മുമ്പിൽ ധർണ നടത്തി. പെട്രോൾ, ഡീസൽ വിലയിൽ അടിക്കടി ഉണ്ടാകുന്ന വർദ്ധന അവസാനിപ്പിക്കുക, നിർമാണ വസ്തുക്കളുടെ വിലക്കയറ്റം തടയുക, നിർമാണ തൊഴിൽ മേഖലയിൽ ഉണ്ടായ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജോൺ. എ. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ബി.എൻ.ഭുവനചന്ദ്രൻ , സി.ബി ശശി, വി.എസ്.ബാബു എന്നിവർ സംസാരിച്ചു.