കോലഞ്ചേരി: ഐക്കരനാട് കൃഷിഭവന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഇന്ന് 12.30ന് കടയിരുപ്പ് കമ്മ്യൂണിറ്റി ഹാളിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കും. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് അദ്ധ്യക്ഷയാകും. ബ്ലോക്ക് മെമ്പർമാർ, വാർഡ് മെമ്പർമാർ, കാർഷിക വികസന പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുക്കും.