photo
ഞാറക്കൽ കുമ്പളത്തടി കൃഷിസമാജത്തിൽ വിത്ത് വിത പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഞാറക്കൽ മുളേരിക്കൽ (കുമ്പളത്തടി) നെൽക്കൃഷി സമാജം പൊക്കാളിക്കൃഷി വിത്തുവിത ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സഹകരണബാങ്ക് പ്രസിഡന്റ് കെ.എസ്. കിഷോർകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി.എസ് ദാസൻ, എം.ജെ. വർഗീസ്, എം.പി. ബാബു, കൃഷി ഓഫീസർ ഏഞ്ചലാ സിറിയക് എന്നിവർ പങ്കെടുത്തു.