photo
ഓൺലൈൻ പഠനത്തിനായി എം. കെ. കൃഷ്ണൻ സ്മാരക ട്രസ്റ്റ് നൽകിയ മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം എടവനക്കാട് താമരവട്ടത്ത് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.നിർവഹിക്കുന്നു.

വൈപ്പിൻ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി എം.കെ. കൃഷ്ണൻ സ്മാരകട്രസ്റ്റ് 10 മൊബൈൽ ഫോണുകൾ നൽകി. എടവനക്കാട് താമരവട്ടത്ത് നടന്ന ചടങ്ങിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. എടവനക്കാട് പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബത്തിന് ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചുനൽകുമെന്നും എം.എൽ.എ പ്രഖ്യാപിച്ചു. ഇതോടൊപ്പം സി.പി.എം. അണിയൽ ടെമ്പിൾബ്രാഞ്ചും ഒരു ഫോൺ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷയായി. എം.കെ. ശിവരാജൻ, കെ.യു. ജീവൻമിത്ര, കെ.ജെ. ആൽബി, ഡോ. എം.കെ. സുദർശനൻ എന്നിവർ പങ്കെടുത്തു.