krkumaran
എ.പി.കുര്യൻ ലൈബ്രറിയിൽ ചിത്രകാരനും കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ആർ.കുമാരൻ ബഷീറിന്റെ ഛായാചിത്രം വായനശാലയിൽ വരച്ച് ബഷീർ അനുസ്മരണ പരിപരിപാടി ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: എ. പി. കുര്യൻ ലൈബ്രറിയിൽ ബഷീർ ദിനാചരണം നടത്തി. ചിത്രകാരനും കേന്ദ്ര ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് കെ.ആർ. കുമാരൻ ബഷീറിന്റെ ഛായാചിത്രം വരച്ച് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.എസ്. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. എ.പി. കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ. കെ.കെ. ഷിബു ബഷീർ കൃതികളുടെ വിതരണവും വായനയും നടത്തി. കെ.പി.റെജീഷ്, വിനീത ദിലീപ്, അഡ്വ. ബിബിൻ വർഗീസ്, സച്ചിൻ കുര്യാക്കോസ്, അഡ്വ. ജെറി വർഗീസ്, ടി. ഏല്യാസ് എന്നിവർ പങ്കെടുത്തു.