പറവൂർ: എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ച് ചേന്ദമംഗലം പഞ്ചായത്ത് പതിനെട്ടാംവാർഡിൽ നിർമ്മിച്ച കോളനി - അങ്കണവാടി റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം നിത സ്റ്റാലിൻ, കെ.ടി. ഗ്ളിറ്റർ, ജോമി ജോസി, ബിൻസി സോളമൻ, പി.എ. ഹരിദാസ്, കെ.പി. ത്രേസ്യാമ്മ, കെ.ജി. റമ്മി, ജോർജ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.