nisar
അന്യ സംസ്ഥാന തൊഴിലാളികൾക്കായുള്ള വാക്‌സിനേഷൻ ക്യാമ്പ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: കുന്നത്തുനാട് മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കായി തൊഴിൽ, ആരോഗ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന വാക്‌സിനേഷൻ ക്യാമ്പ് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം, ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്, അസിസ്​റ്റന്റ് ലേബർ ഓഫീസർ കെ.എ. ജയപ്രകാശ്. ഡോ. മെറിൻ സാറമാത്യു തുടങ്ങിയവർ സംസാരിച്ചു.