വൈപ്പിൻ: ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാകാത്തതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. കൊവിഡ് മഹാമാരിക്കാലത്ത് ആശാവർക്കർമാർ സമൂഹത്തിലെ അവിഭാജ്യഘടകമായി മാറി. കനിവ് പാലിയേറ്റിവ് കെയർ എടവനക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആശാവർക്കർമാർക്ക് ആദരവും സ്‌നേഹോപഹാര സമർപ്പണവും എസ്.പി സഭാ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ഗ്രാമപഞ്ചായത്ത് അംഗം കെ.ജെ. ആൽബി, പി.ബി. സജീവൻ, കെ.യു. ജീവൻമിത്ര എന്നിവർ പ്രസംഗിച്ചു.