photo
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എടവനക്കാട് പി.വി. സിനിലാൽ നടത്തിയ ബയോഫ്ളോക് മത്സ്യകൃഷി വിളവെടുപ്പ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എടവനക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പി.വി. സിനിലാൽ നടത്തിയ ബയോഫ്ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ്‌മെമ്പർ റാണി രമേഷ് അദ്ധ്യക്ഷത വഹിച്ചു. അക്വാകൾചർ പ്രൊമോട്ടർ ദേവിക, കെ.എ. സാജിത്ത്, കെ.യു. ജീവൻമിത്ര, ഇ.വി. സുധീഷ്, എ.പി. പ്രിനിൽ,പി.ആർ. രാധാകൃഷ്ണൻ, സുനിൽ ഹരീന്ദ്രൻ, കെ.ജെ. ആൽബി എന്നിവർ പങ്കെടുത്തു.