ഇലഞ്ഞി: ഇലഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ആശാവർക്കർമാരേയും പാലിയേറ്റീവ് പ്രവർത്തകരേയും ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് കെ.ജി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ.കെ. ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അന്നമ്മ ആൻഡ്രൂസ്, വൈസ് പ്രസിഡന്റ് ഷേർളി ജോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനി ജിജോയി, സുജിത സദൻ, മോളി എബ്രഹാം, ഡോ. മോഹൻദാസ് ടി കെ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ. പ്രതാപൻ, പി.എം. ചാക്കപ്പൻ, ബിന്ദു സിബി,
സിജുമോൻ ജോസഫ്, ജി. മുരളീധരൻ, ജോസഫ് ആലപ്പാട്ട്, എം.ആർ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.