fg

കൊച്ചി: കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപ്പാത നിർമ്മിക്കാൻ വേണ്ടി നി​ർമ്മി​ച്ച വടുതലയി​ലെ ബണ്ട് പ്രശ്നം പ്രതീക്ഷി​ച്ചതി​ലും ഗുരുതരമാണെന്ന് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ നടത്തിയ പരിശോധനകളിൽ വടുതലയ്ക്കും ഡി കൊച്ചിൻ ദ്വീപിനും ഇടയിലെ

13 തൂണുകളിൽ പത്തെണ്ണത്തിന്റെ ഇടയിലും വടുതല ഡോൺ ബോസ്‌കോ ഭാഗത്തെ പോലെ കോൺക്രീറ്റും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞു കിടക്കുകയാണെന്ന് കണ്ടെത്തി. ഇവിടം ഏകദേശം 550 മീറ്റർ വീതി വരും.

എറണാകുളത്ത് നിന്ന് മുളവുകാട്- ചിറ്റൂർ - ചേരാനല്ലൂർ - ഏലൂർ - വരാപ്പുഴ ഭാഗത്തേക്ക് ബോട്ടുകൾ പോകുന്നതും വാട്ടർ മെട്രോ റൂട്ടും ഈ ഭാഗത്തുകൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇവിടെ പരിശോധനയ്ക്ക് എത്തിയപ്പോൾ വള്ളം ചെളിയിലും മൺതിട്ടയിലും ഇടിച്ച് നിന്നിരുന്നു.


ഇന്ന് റെയിൽവേ റിപ്പോർട്ട്

കായലിൽ സൃഷ്ടിച്ച താത്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നത് സംബന്ധിച്ച് റെയിൽവേ ഇന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.

അഫ്‌കോൺസ്

താത്കാലിക ബണ്ട് നിർമിച്ച അഫ്‌കോൺസ് കമ്പനി ഗോശ്രീ പാലം, എൽ.എൻ.ജി ടെർമിനൽ എന്നിവയുടെ നിർമാണത്തിലും പങ്ക് വഹിച്ചിട്ടുണ്ട്. നിലവിൽ കൊച്ചിൻ പോർട്ടിലെ ചില പദ്ധതികളലും ഇവർ പങ്കാളികളാണ്.