കൂത്താട്ടുകുളം: കാക്കൂർ ഗ്രാമീണ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണം സംഘടിപ്പിച്ചു. വിജയകുമാർ കൂത്താട്ടുകുളം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.പി. അനീഷ്‌കുമാർ അദ്ധ്യക്ഷനായി. ബഷീർ കൃതികളെ അധികരിച്ചുള്ള സാഹിത്യവിശകലനത്തിൽ ഐഷ മാധവ്, ഹരീഷ് ആർ. നമ്പൂതിരിപ്പാട് ,എയ്ഞ്ചല എലിസബത്ത് മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമീണ വായനശാല പ്രവർത്തകരായ വി.കെ. ശശിധരൻ, പി.കെ. പ്രസാദ്, എസ്. സതീഷ്‌കുമാർ, ബീന ജോസ്, ലൈബ്രേറിയൻ ജെൻസി ജോസ് തുടങ്ങിയവർ നേത്യത്വം നൽകി.