മുളന്തുരുത്തി: മുളന്തുരുത്തി പബ്ലിക് ലൈബ്രറിയിൽ വായനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനവും പുസ്തക പ്രകാശനവും നടത്തി. കൃഷിപാഠം എന്ന പുസ്തകത്തിന്റെ പ്രകാശനവും ബഷീർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.കെ.സോമൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ജോഷിക്ക് പുസ്തകം കൈമാറി നിർവഹിച്ചു. കാർഷിക വികസന ബാങ്കിന്റെ കൃഷിക്കുള്ള സഹായധനമായ 25000 രൂപ ബാങ്ക് പ്രസിഡന്റ് സി.കെ റെജി നൽകി. ഗ്രന്ഥശാലാ സെക്രട്ടറി സജി മുളന്തുരുത്തി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ, ബ്ലോക്ക് സമിതി അദ്ധ്യക്ഷൻ ഷാജി മാധവൻ, കൃഷി വകുപ്പ് അസി.ഡയറക്ടർ ഇന്ദു നായർ, പി.എ തങ്കച്ചൻ, കെ.കെ ശശി, ജോളി പി.തോമസ് തുടങ്ങിയവർ സംസാരിച്ചു.