കാലടി: നടുവട്ടം വൈസ്‌മെൻ ക്ലബ് ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽഫോണുകൾ ജയിൻപോൾ പൂണേലിയുടെ വസതിയിൽവെച്ച് കൈമാറി. റോജി എം.ജോൺ എം.എൽ.എ വിതണോദ്ഘാടനം നടത്തി. പോൾ കിടങ്ങേൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് കാഞ്ഞൂക്കാരൻ, ഫാ. വർഗീസ് മാമ്പിള്ളി, അസി. വികാരി പ്രതീഷ്, മെമ്പർമാരായ ജോയ്സൺ ഞാളിയൻ, പി ജെ ബിജു, ഷിൽബി ആന്റണി, ദേവസി മാടൻ എന്നിവർ പ്രസംഗിച്ചു.