മൂവാറ്റുപുഴ: ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ വായനക്കൂട്ടം ഒരുക്കിയ ഓൺലൈൻ സംവാദത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരിപുത്രി പാത്തുമ്മയുടെ മകൾ ഖദീജ പങ്കെടുത്തു. ഒരു ജീവജാലങ്ങളേയും വേദനിപ്പിക്കരുതെന്ന വലിയ സന്ദേശം കഥയിൽ മാത്രമല്ല ജീവിതത്തിലും ബഷീർ പുലർത്തിപ്പോന്നിരുന്നുവെന്ന് ഖദീജ അനുസ്മരിച്ചു. സുനിമോൾ മൊയ്തു ചീഫ് കോ ഓർഡിനേറ്ററായിരുന്നു. സ്‌കൂൾ മാനേജർ ടി.എസ്. അമീർ, ഹെഡ്മാസ്റ്റർ സോണി മാത്യു, പി. സക്കറിയ, സുസ്മിത സക്കറിയ, ശ്രീജ കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്‌നേഹ എം.എസ് തുടങ്ങിയവർ പങ്കെടുത്തു.