പിറവം: അനൂപ് ജേക്കബ് എം. എൽ. എ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് പ്രതിഷേധിച്ചു. ഗവൺമെന്റ് ഹൈസ്കൂളിന് 5 കോടി 91 ലക്ഷം രൂപ ഒന്നാം പിണറായി സർക്കാർ അനുവദിച്ചിരുന്നു. സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പദ്ധതി തയ്യാറാക്കി സർക്കാർ ഏജൻസിയായ കയറ്റ് നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്തെങ്കിലും പൂർത്തിയാക്കിയിട്ടില്ല. സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച കമ്മിറ്റി വിളിച്ചുകൂട്ടാതെയും അഞ്ചുകോടി 91 ലക്ഷംരൂപ സമയബന്ധിതമായി വിനിയോഗിക്കാതെയും എം.എൽ.എ വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ജില്ലാ പഞ്ചായത്ത് പണിത കെട്ടിടം പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് എം.എൽ.എയും അന്നത്തെ യു.ഡി.എഫ് ഭരണസമിതിയും തമ്മിലുള്ള തർക്കം മൂലമാണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കാതിരുന്നതെന്നും മുനിസിപ്പൽ ഭരണസമിതി ആരോപിച്ചു.