മുളന്തുരുത്തി: മുളന്തുരുത്തി ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ ഒഴിവിലേയ്ക്ക് ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ആരോഗ്യവകുപ്പിൽ നിന്നുള്ള പഞ്ചകർമ്മ തെറാപ്പിസ്റ്റ് കോഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ച 40 വയസിൽ താഴെയുള്ളവരുമായിരിക്കണം. വെള്ളക്കടലാസിലെഴുതിയ അപേക്ഷകൾ 14ന് വൈകിട്ട് അഞ്ചിനുമുമ്പായി ആയുർവേദ ഡിസ്പെൻസറിയിൽ ലഭിക്കണം. ഫോൺ: 0484 2744110.