പള്ളുരുത്തി: ഡി.വൈ.എഫ്.ഐ കുമ്പളങ്ങി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി മൊബൈൽ ഫോണുകൾ നൽകി. വീടുകളിൽ നിന്ന് പഴയ പത്രങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് പണം കണ്ടെത്തിയത്. ബ്ലോക്ക് സെക്രട്ടറി എൻ.എസ്.സുനീഷ് ഉദ്ഘാടനം ചെയ്തു. പി.സി.അനന്തു അദ്ധ്യക്ഷത വഹിച്ചു. രണ്ടാം ഘട്ടം എന്ന നിലയിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.