n
രായമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കാർഷിക വിള ഇൻഷ്വറൻസ് പക്ഷാചരണവും പ്രസിഡന്റ് എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്തയും കാർഷികവിള ഇൻഷ്വറൻസ് പക്ഷാചരണവും ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ സ്മിനി വർഗീസ് പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ്, മെമ്പർമാരായ ജോയി പൂണേലി, ഉഷാദേവി കെ.എൻ, മിനി ജോയ്, ലിജു അനസ്, മിനി നാരായണൻകുട്ടി, സജി പടയാട്ടിൽ, മാത്യൂസ് തരകൻ, പി.വി. ചെറിയാൻ, രാജി ബിജു, കീഴില്ലം സഹകരണബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കാർഷിക വികസനസമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു, എല്ലാ വാർഡുകളിലും കാർഷികസഭ നടത്തും.

സ്പൈസസ് ഡെവലപ്മെന്റ് സ്കീമിൽ വന്ന കുരുമുളക് തൈയുടെ വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി.അജയകുമാർ നിർവഹിച്ചു. കാർഷിക വിള ഇൻഷ്വറൻസ് പക്ഷാചരണത്തിന്റെ ഭാഗമായി കർഷകർക്ക് വിവിധ വിളകൾക്കുള്ള ഇൻഷ്വറൻസ് അംഗത്വ വിതരണവും നടത്തി. വാർഡ് മെമ്പർ സുബിൻ എൻ.എസ് സംസാരിച്ചു.