കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിഷ്ട്രേഷൻ ഓഫീസിന് മുൻപിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എ.ഐ.വൈ. എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം.ആർ ഹരികൃഷ്ണൻ, നിമിഷാ രാജു, എ.എ. സഹദ്, സി.എ. ഫയാസ്, വിനു നാരായണൻ, ഗോവിന്ദ് ശശി എന്നിവർ സംസാരിച്ചു.