പെരുമ്പാവൂർ: കുന്നത്തുനാട് എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച വാക്‌സിൻഡ്രൈവ് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനംചെയ്തു. തിരുവൈരാണിക്കുളം ലക്ഷ്മി ആശുപത്രിയുമായി സഹകരിച്ചാണ് വാക്‌സിൻ ഡ്രൈവ്. യൂണിയൻ സെക്രട്ടറി ടി. ജയകൃഷ്ണൻ, കെ. രാജഗോപാൽ, കെ.വി. മണിയപ്പൻ, സി.പി. ഉത്തമൻനായർ, സി.എസ്. രാധാകൃഷ്ണൻ, സന്തോഷ് പ്രഭാകർ, അനുരാഗ് പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.