പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ആറുപഞ്ചായത്തുകളിലായി 21പേർക്ക് ശ്രവണസഹായി വിതരണം ചെയ്തു. പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷനായി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ്, അനു അബീഷ്, സി.ജെ. ബാബു, പി.പി. അവറാച്ചൻ, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഷൈമി വർഗീസ്, ഡെയ്സി ജെയിംസ്, ഷോജാ റോയ്, അംബിക മുരളീധരൻ, ലതാഞ്ജലി മുരുകൻ, രാജേഷ് എം.കെ എന്നിവർ പങ്കെടുത്തു.