പെരുമ്പാവൂർ: ലീഡർ കെ. കരുണാകരന്റെ ജന്മദിനാചരണം കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് - മണ്ഡലം കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിയും നഗരസഭ ചെയർമാനുമായ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.എം.എ സലാം, ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പി.കെ. മുഹമ്മദുകുഞ്ഞ്, എൻ.എ. റഹീം, ഷെയ്ക്ക് ഹബീബ്, വി.പി. നൗഷാദ്, പോൾ പാത്തിക്കൽ, സി.കെ. രാമകൃഷ്ണൻ, ബിജു ജോൺ ജേക്കബ്, കെ.സി. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.