ആലുവ: സീ പോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ അനുമതിയായി. കളമശേരി എൻ.എ.ഡി ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള സ്ഥലം എറ്റെടുക്കാനാണ് അനുമതിയെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. കണയന്നൂർ താലൂക്കിലെ ത്യക്കാക്കര നോർത്ത് വില്ലേജിലും ആലുവ താലൂക്കിലെ ചൂർണ്ണിക്കര, ആലുവ വെസ്റ്റ്, കീഴ്മാട് വില്ലേജുകളിലെയും ഉൾപ്പെട്ട 30.3590 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ജില്ലാ കളക്ടർ കിഫ്ബി സ്‌പെഷ്യൽ തഹസിൽദാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സ്‌പെഷ്യൽ തഹസിൽദാർ സർവേ നടപടികളും വില നിർണയവും നടത്തി ഏറ്റെടുക്കും.