ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്‌സിൻ സ്‌പെഷ്യൽ ഡ്രൈവിനായി എം.ബി.ബി.എസ് യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർ (ഒന്ന്), നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുള്ള നഴ്‌സ് (രണ്ട് ഒഴിവുകൾ), ജി.എൻ.എം/ ബി. എസ് സി നഴ്‌സിംഗ്/ എ.എൻ.എം യോഗ്യതയുള്ളവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഒന്ന്) എന്നീ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഇന്ന് രാവിലെ 10ന് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു അറിയിച്ചു. ഫോൺ: 9656978553.