കൊച്ചി: 2016ലെ മന്ത്രിസഭാ തീരുമാനം നടപ്പാക്കുക, അഞ്ചുവർഷം പൂർത്തിയാക്കിയ ജൂനിയർ അദ്ധ്യാപകരെ സീനിയറാക്കുക, പ്രിൻസിപ്പൽ പെമോഷന് ജൂനിയർ അദ്ധ്യാപകരുടെ സീനിയോറിറ്റി പരിശോധിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി ധർണ നടത്തി. കണയന്നൂർ താലൂക്ക് ഓഫീന് മുന്നിൽ നടന്ന ധർണ ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.സാബു അദ്ധ്യക്ഷത വഹിച്ചു. പി.വി ജേക്കബ്, ടി.എൻ.വിനോദ്, ഇ.ആർ.ബിനു, ജോസഫ് ആന്റണി എന്നിവർ സംബന്ധിച്ചു.